2010, ജൂൺ 2, ബുധനാഴ്‌ച

ബൂര്‍ഷ്വതന്‍ സ്വത്വം!

ഇതാ വരുന്നു ബൂര്‍ഷ്വതന്‍  സത്യം!
അതിനിടയില്‍ കിടക്കുന്നോരീ സത്വം!
ജങ്ക്ഷനില്‍  നില്‍ക്കുന്ന പതാക വീശുന്നു
വേള്‍ഡ് കപ്പില്‍ ഗോളുകള്‍ പിറക്കവേ...

സത്വമോ സത്യമോ സ്വത്വമോ?
അറിയുന്നില്ലവര്‍  അതിലൊരു തത്വവും!
പേനയില്‍ മഷി സ്വത്വ രാഷ്ട്രീയത്തില്‍
വിന്ധിബ്രോശ്തുലം!

സ്വത്വ നിത്യ വ്യക്ത ബൂര്‍ഷ്വാ...
നിഷ്പ്രീണം  ബിഗ്‌ ബസാറിലെ ഷവര്‍മ!
സത്വം നിത്യം വ്യക്തം
അതൊന്നു മല്ലൊരീ   സ്വത്വം!

പൈങ്കിളി ബോധ മണ്ഡല  ദൃവീകരണം
റാഡിക്കലായ  ഒരു മാറ്റം!
വക്ര സരണീ ജാത്യ  പ്രസൂളിതം
ഈ മണ്ഡല സ്ഫോടനം !

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ബൌദ്ധിക സൗഹൃദം

കാന്തിക മണ്ഡലം നഗസാകിയിലെ കുഞ്ഞുപറവ !
രാത്രിതന്‍ യാമത്തില്‍ വാതില്‍ മുട്ടുന്ന കൈ!
അങ്ങ് ഗുജറാത്തിലെ പൊട്ടക്കിണറ്റില്‍ ഞാഞ്ഞൂലിന്റെ ഓരിയിടല്‍...
പേടിക്കേണ്ട സുഹൃത്തേ ഇത് ബൌദ്ധിക സൌഹൃദം!

പാരതന്ത്ര്യം ടേബിള്‍ ഫാനിന്‍ ചിറകുകള്‍ അറിയുന്നുവോ ?
മടക്കുവാന്‍ വയ്യിനി സുഹൃത്തേ ഇത് പാരതന്ത്ര്യം !
പാറ്റയെ  കൊല്ലുവാന്‍ ഹിറ്റ്‌...! വേലക്കാരിക്ക്‌ വിമ്മിഷ്ടമോ?
അവള്‍ ബൌദ്ധിക കാന്ത സരള മനോഹരി; മോഹവല്ലി!

രാപ്രതീക്ഷയില്‍ തീവ്ര ഘടികാരം!  സമയത്തെ കൊല്ലുവാന്‍...
പേടിയുണ്ടോ സുഹൃത്തേ ഇത് ബൌദ്ധിക സൗഹൃദം !
പേടിക്കേണ്ട നീ ഇത് എന്‍ കവിത തന്‍ ഭാഷിതം!
ബൌദ്ധിക കാന്തിക സരളമാം ശിന്ജിതം!

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

സഗീര്‍ എന്നോട് ക്ഷമിക്കുക...!

'സാഗര്‍ പണ്ടാരമടങ്ങാന്‍' എഴുതിയിരുന്ന 'വെള്ളിവീണ നക്ഷത്രം' എന്ന ബ്ലോഗ്‌ ആണ് ഇത്... സഗീര്‍  എന്ന ബ്ലോഗ്ഗെരിനു അപരനായി ഇങ്ങനെ ഒരു ബ്ലോഗ്‌ ഞാന്‍ ഉണ്ടാക്കാന്‍ കാരണം ഇവയാണ്...

1. പല ബ്ലോഗ്ഗുകളില്‍ നിന്ന് അദ്ദേഹം കവിതയുടെ കഷ്ണങ്ങള്‍ മോഷ്ടിച്ച് തന്റെ കവിതയില്‍ ഉള്‍പ്പെടുത്തി...

2. കണ്ടു പിടിച്ചു ചോദിച്ചവരോട് വരട്ടു ന്യായങ്ങള്‍ പലതും പറഞ്ഞു വാദിച്ചു...യാദൃശ്ചികമായി വന്നതാണെന്ന് പോലും പറഞ്ഞു... നാല് വരികള്‍ ഒരുമിച്ച്...!

3. അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചപ്പോള്‍ എനിക്ക് വലിയ മതിപ്പൊന്നും ഉണ്ടായില്ല. ആര്‍ക്കും എഴുതാവുന്നവ... ഒരു പാരഗ്രാഫ് മുറിച്ചു വരികള്‍ മുറിച്ചു... ചെറിയ കഷ്ണങ്ങള്‍ ആക്കി വച്ചിരിക്കുന്നു... അത്ര തന്നെ... ( ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്‌... )

4. പക്ഷേ... പ്രധാന കാരണം 'വ്യത്യസ്തമായി' നേരം പോക്കിന് വേണ്ടി... 'കഥപറയുമ്പോള്‍' എന്ന സിനിമയിലെ സലിം കുമാറിനെ പോലെ... 'കല്യാണ രാമനിലെ' ദിലീപിനെ പോലെ...  ഒരു കവി ആവണം... അതായിരുന്നു! 

അതിനു സഗീറിനെ കരുവാക്കി...

പക്ഷെ എന്റെ ഈ ബ്ലോഗ്ഗിനെ സഗീര്‍ വളരെ സഹിഷ്ണുതയോടെ ആണ് നേരിട്ടത്... പല തവണ ബ്ലോഗ്ഗില്‍ പോയി ചൊറിയാന്‍ നോക്കിയെങ്കിലും... അദ്ദേഹം പ്രകൊപിതനായില്ല.
മാത്രമല്ല അദ്ദേഹം ബ്ലോഗ്ഗില്‍ ഇട്ട കമന്റില്‍ നിന്നും ഈ ബ്ലോഗ്‌ അദ്ദേഹത്തിന് മാനസികമായി വിഷമം ഉണ്ടാക്കിയതായി അറിയാന്‍ കഴിഞ്ഞു...

"എന്റെ മനസ്സ് വിഷമിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും സംതൃപ്തി കിട്ടുമായിരിക്കാം..." എന്ന അദ്ദേഹത്തിന്റെ കമന്റ്‌ എന്നെ വല്ലാതെ അലട്ടി...

അന്ന് മുതല്‍ ഞാന്‍ കവിത(?) എഴുതുന്നില്ല.

സഗീര്‍ എന്നോട് ക്ഷമിക്കുക... ഒരു അപരന്‍ വേഷം കെട്ടി ആടിയതിനു...

പക്ഷെ എനിക്ക് ഇനി പിടിച്ചു നിക്കാന്‍ വയ്യ!!

ഞാന്‍ പിന്നെയും കവിത (?) എഴുതാന്‍ തീരുമാനിച്ചു.. അതുകൊണ്ട്... ഈ ബ്ലോഗ്ഗിന്റെ പേരും... യു ആര്‍ എല്ലും ഞാന്‍ മാറ്റുന്നു...

ഞാന്‍ കവിത എഴുത്ത് തുടങ്ങുന്നു... ബുദ്ധി ജീവികള്‍ ഇവിടെ വന്നു അഭിപ്രായം പറയണം...

ബൌദ്ധികമായ അന്തര്‍ധാരയില്‍ ലീനരായ ബഹുലാന്ജിതന്മാര്‍ മാത്രം അഭിപ്രായം പറയും എന്ന പ്രതീക്ഷയോടെനിര്ത്തുന്നു...

2009, ഡിസംബർ 6, ഞായറാഴ്‌ച

ഭ്രാന്താണിവള്‍ക്ക് ഭ്രാന്ത് !

മായാ മയൂരമായ് രാത്തിങ്കള്‍  ചെല്ലക്കിളി 
ഖേദസിന്ദൂരം  പറപ്പിക്കും പറവയായ് 
വീട്ടിലെ വേലിക്കെട്ടില്‍ ഷൂര്ധമൂഷ്നിതയായ് 
മിണ്ടാതെ... ഉരിയാടാതെ... 

കാപട്യ ദോലുപം പൂക്കളില്‍ പൈതൃകം 
മനസ ചിത്തത്തില്‍ ഇത്തിരി പൂക്കളായ് 
ഞാനിന്നു പോയതാ ചിതന്റെ വീട്ടിലോ? 
അതോ ചിത്തിര ബ്രോഷ്മമോ? 

കോഴിയെ വാങ്ങുവാന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ 
കൊഴിയെന്നെന്നെ വിളിച്ചവള്‍ കളിയാക്കി 
കോഴി പക്ഷെ എന്നെ കളിയാക്കിയില്ല
കാരണം അത് കോഴിയല്ലേ... 

കോഴിക്കറിക്ക്  ഉപ്പില്ല! കോഴി വെന്തില്ല!
വെന്ത  കോഴിക്കോ  വച്ച കോയീന്റെ മണം! 
ഭ്രാന്താണിവള്‍ക്ക്... ഭ്രാന്ത്...!
ആര്‍ത്തി മൂത്ത് വട്ടായതാണിവള്‍ക്ക് !!

2009, നവംബർ 29, ഞായറാഴ്‌ച

ഗുരുവിനു സമര്‍പ്പണം - എന്റെ ആദ്യ കഥ - നല്ല ദിവസം


പാക്കറ്റില്‍ നിന്ന് ഗുഡ് ഡേ ബിസ്കട്ട് എടുത്തു തിന്നുന്നതിനിടയില്‍ ഒരു ബിസ്കറ്റ് എന്നോട് ചോദിച്ചു. 

ഇന്നാരുടെ നല്ല ദിവസമാണ്...?

എന്റെതോ...? അതോ താങ്കളുടെതോ?  ഞാന്‍ ഒന്നും പറയാതെ അതെടുത്തു ചായയില്‍ ഇട്ടു.

അത് മുങ്ങി ചത്തു...! 


(ഗുരു കഥയിലും കൈ വച്ചിട്ടുന്ടെന്നുള്ള ദു:ഖസത്യം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്... 

ഇതാ എന്റെ വക കഥകള്‍.)


എങ്കിലും ഇത് നവംബറല്ലേ ?

ഇത് നവം ഇത് നവനീതം...
ഇത് നവംബറോ ഇത് ഡിസംബറോ ?
നവംബര്‍ തുടങ്ങിയില്ലേ?

നവംബര്‍ ഇന്നലെ വന്നതല്ലേ...
ഡിസംബര്‍ നാളെ വരും...
ഡിസംബര്‍ നാളെ വന്നാലെന്തു?
നവംബര്‍ വന്നല്ലോ...

കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ ഈ വര്‍ഷത്തെ
നവംബറിനു മുന്‍പ് വന്നല്ലോ...
അങ്ങനെയെങ്കില്‍ ഡിസംബര്‍ അല്ലെ ആദ്യം
വരേണ്ടത്? അല്ലെ?

അടുത്തവര്‍ഷത്തെ നവംബര്‍ ഈ വര്‍ഷത്തെ
ഡിസംബര്‍ കഴിഞ്ഞാണത്രേ....
ഈ നവംബര്‍  എന്ത് ?
പുതിയ ഒരു അമ്ബരമോ?
ജനുവരി വരുമത്രേ... വന്നലെന്തു
നവംബര്‍ കഴിഞ്ഞല്ലേ വരൂ
എങ്കിലും നവംബര്‍ കഴിയുമല്ലോ...
നവം ആയ അമ്ബരമത്രേ കഴിയുന്നത്

ഡിസംബര്‍ ഒരു സിനിമയുടെ പേരാണത്രേ...
നവംബര്‍ ഒരു മാസമല്ലത്രേ...
എങ്കിലും ഇത് നവംബറല്ലേ ?

കുട്ടി ചോദിച്ചു

വെള്ളി വീണ നക്ഷത്രം, ഇതില്‍ സ്വര്‍ണ്ണം വീഴുമോ? 
രാത്രി നക്ഷത്രം വെള്ളി നക്ഷത്രം,
പകല്‍ നക്ഷത്രം മോഹന്‍ ലാലിന്‍ സിനിമയോ ?
കുട്ടി ചോദിച്ചു... ഫ്ലാറ്റിലെ കുട്ടി...!

സംഹാര തീവ്രമാം മൊബൈലിലെ ക്യാമറ
പടമെടുക്കുമ്പോള്‍ മട്ടന്‍ ചാപ്സ് കൂടെയോ? 
ഭാവനയില്‍ ഉണര്ന്നതോ... ഭാവന ഉണര്ന്നതോ... 
കുട്ടി ചോദിച്ചു... ഫ്ലാറ്റിലെ കുട്ടി...!

കവിതയെഴുതാനത്രേ മലയില്‍ പശുക്കള്‍ മേയുന്നത് 
കവിതയെഴുതാനത്രേ കടലില്‍ മത്തി നീന്തുന്നത് 
കഥ പറയട്ടെ ഞാന്‍... ഇത് ഒരു പുതിയ കഥ! 
ഉണ്മതന്‍ പൂര്‍ണ്ണിമ...!

കുട്ടി ചോദിച്ചു നാട്ടിലെ കുട്ടി... പച്ച കുട്ടി!
കട്ടന്‍ ചായയില്‍ പാലൊഴിച്ചാല്‍ അത് ചായയോ?
കണ്ടന്‍ പൂച്ചയെ പാലില്‍ കുളിപ്പിച്ചാല്‍ അത് പൂച്ചയോ? 
കുട്ടി ചോദിച്ചു... ഫ്ലാറ്റിലെ കുട്ടി...!